തിരൂരില്‍ തീ പിടിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു

തിരൂര്‍: പുറത്തൂരില്‍ തീ പിടിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു. കാവഞ്ചേരി സ്വദേശി കുടിലില്‍ ഷാജിയുടെ ഓലമേഞ്ഞ വീടാണ് പൂര്‍ണമായും കത്തിയമര്‍ന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം.തീ പടര്‍ന്നു പിടിച്ചതോടെ വീട്ടുപകരണങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്. അപകട സമയത്ത് വീട്ടില്‍ ആളില്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി വീട്ടുകാര്‍ പറഞ്ഞു. തങ്ങളുടെ വീട് തീ പിടിച്ച് നശിച്ചതോടെ നിര്‍ധന കുടുംബം എന്തുചെയ്യണമെന്നറിയാതെ പെരുവഴിയിലായിരിക്കുകയാണ്.

Related Articles