പരപ്പനങ്ങാടി ക്ഷേത്രത്തില്‍ കവര്‍ച്ച:ഹാര്‍ഡ് ഡിസ്‌ക്ക് അറിയാതെ സിസിടിവി മോഷ്ടിച്ച കള്ളന്‍ ക്യമറയില്‍ കുടുങ്ങി

പരപ്പനങ്ങാടി: നെടുവ ഹരിപുരം മാഹാവിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച്ച. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരം പൂട്ട് പൊളിച്ച് അതിലെ പണവും സിസിടിവി ക്യാമറയും

പരപ്പനങ്ങാടി: നെടുവ ഹരിപുരം മാഹാവിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച്ച. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരം പൂട്ട് പൊളിച്ച് അതിലെ പണവും സിസിടിവി ക്യാമറയും മോഷ്ടിച്ചു.

രാവിലെ ക്ഷേത്രം തുറക്കാന്‍ എത്തിയപ്പോഴാണ് ക്ഷേത്രഭാരവാഹികള്‍ മോഷണം നടന്ന കാര്യം അറിഞ്ഞത്. ഉടന്‍തന്നെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സിസിടി ഊരിയെടുക്കുന്ന കള്ളന്റെ ചിത്രമടക്കം ഹാര്‍ഡ് ഡിസ്‌ക്കില്‍ നിന്ന് ലഭിച്ചത്. ക്യാമറയില്‍ നിന്നും ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാനായിരിക്കും മോഷ്ടാവ് സിസിടിവി ഊരിയെടുത്തത്. തേങ്ങപൊളിക്കുന്ന പാര ഉപയോഗിച്ച് ഭണ്ഡാരം തുറക്കുന്നത്.

അതെസമയം എത്ര പണം നഷ്ടമായിട്ടുണ്ടാകുമെന്ന കൃത്യമായ വിവരം അറിയില്ല. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കള്ളന്‍ ഭണ്ഡാരം തുറന്നതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഡോഗ്‌സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.