ഇതിലും വലിയ ഓഫര്‍ സ്വീകരിച്ചിട്ടില്ല;ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത്ഇതിലും വലിയ ഓഫര്‍ സ്വീകരിച്ചിട്ടില്ല;ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത് അസംബന്ധം;പി ജെ കുര്യന്‍ അസംബന്ധം;പി ജെ കുര്യന്‍

കൊച്ചി: ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച് പി ജെ കുര്യന്‍. ബിജെപിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത അസംബന്ധവാര്‍ത്തയാണെന്നും മുന്‍ രാജ്യസഭാധ്യക്ഷനും കോണ്‍ഗ്രസ് എം പിയുമായിരുന്ന പി ജെ കുര്യന്‍ പറഞ്ഞു. ഇതിലും വലിയ ഓഫര്‍ വന്നിട്ടും താന്‍ സ്വീകരിച്ചിട്ടില്ലെന്നും അദേഹം പറഞ്ഞു.

വേണമെങ്കില്‍ തനിക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാമായിരുന്നു വെന്നും അത് വേണ്ടെന്ന് വെച്ചത് താന്‍ തന്നെയാണെന്നും പി ജെ കുര്യന്‍ പറഞ്ഞു.

ഇത്തരത്തിലുള്ള കള്ളപ്രചരണങ്ങള്‍ നടത്തുന്നത് ആരാണെന്ന് കണ്ടെത്തണമെന്നും യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് മര്യാദകേടാണെന്നും അദേഹം പറഞ്ഞു.

Related Articles