രാഹുല്‍ ഗാന്ധി വയനാട്ടില്‍:ടി.സിദ്ധിഖ് പിന്‍മാറി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലേക്‌സഭയില്‍ മത്സരിക്കുന്നു. വയനാട് മത്സരിക്കാനിരുന്ന ടി. സിദ്ദിഖ് പിന്‍മാറിയതായാണ് റിപ്പോര്‍ട്ട്.

വയനാട്ടില്‍ മത്സരിക്കണമെന്ന് രാഹുലിനോട് കെപിസിസി ആവശ്യപ്പെട്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതെസമയം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിലെ യുഡിഎഫിന്  ഈ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റത്തിന് ഈ സ്ഥാനാർത്ഥിത്വം വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രാഥമിക വിലയിരുത്തൽ.

Related Articles