Section

malabari-logo-mobile

സീറ്റുണ്ടെങ്കില്‍ യാത്രക്കാര്‍ കൈകാണിച്ചാല്‍ എവിടെയും ബസ് നിര്‍ത്തണം: കെഎസ്ആര്‍ടിസി എംഡി

HIGHLIGHTS : Passengers should stop bus anywhere if seat is available: KSRTC MD

യാത്രക്കാര്‍ കൈകാണിച്ചാല്‍ സീറ്റുണ്ടെങ്കില്‍ ഏതു സ്ഥലത്തും ബസ് നിര്‍ത്താന്‍ നിര്‍ദേശവുമായി കെഎസ്ആര്‍ടിസി എംഡി. കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ബ്രത്ത് ആല്‍ക്കഹോള്‍ അനലൈസര്‍ പരിശോധന നടത്തും. ജോലിക്ക് കയറും മുന്‍പേ പരിശോധനയ്ക്ക് വിധേയമാകണം. മദ്യപിച്ച് ജോലി ചെയ്യുന്നത് തടയാനാണ് നടപടി.

സീറ്റുണ്ടെങ്കില്‍ ഏത് സ്ഥലത്തും ബസ് നിര്‍ത്താന്‍ നിര്‍ദേശം. രാത്രി 10 മുതല്‍ രാവിലെ 6 വരെ ആവശ്യപ്പെടുന്ന സ്ഥലത്ത് ആളുകളെ ഇറക്കണം. നിര്‍ദേശം മിന്നല്‍ ഒഴികെ എല്ലാ സര്‍വീസുകള്‍ക്കും ബാധകം. ബസ് നിര്‍ത്തുന്നത് വൃത്തിയുള്ള ശുചിമുറികള്‍ ഉള്ള ഹോട്ടലുകളിലാകണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ശുചിമുറികള്‍ ഉണ്ടെന്നും ഉറപ്പാക്കണം.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!