Section

malabari-logo-mobile

ജയറാമിനൊപ്പം ശബരിമലയിലെത്തി പാര്‍വതി

HIGHLIGHTS : Parvati reached Sabarimala with Jayaram

നടന്‍ ജയറാമിനൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തി പാര്‍വതി. ഇരുമുടിക്കെട്ടുമായി കന്നിക്കാരിയായി മലചവിട്ടി പാര്‍വതി അയ്യപ്പ സ്വാമിക്ക് പുഷ്പാഭിഷേക വഴിപാടും നടത്തി.

ചെന്നൈയിലെ മഹാലിംഗ ക്ഷേത്രത്തില്‍ വെച്ചാണ് പാര്‍വതിയും ജയറാമും കെട്ടുനിറച്ച് ഇന്നലെ സന്ധ്യയോടെയാണ് സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത്.

sameeksha-malabarinews

41 ദിവസത്തെ വ്രതമെടുത്താണ് പാര്‍വതി ദര്‍ശനത്തിനായി എത്തിയത്. പമ്പയില്‍ നിന്നും നീലിമല വഴി നടന്നാണ് മല കയറിയത്. ദീപാരധനയും പടിപൂജയും കണ്ട് തൊഴുതു പിന്നെ പുഷ്പാഭിഷേകം നടത്തി രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നതും കണ്ടു.

ജയറാം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ശബരിമല ദര്‍ശനനം നടത്തിയ ചിത്രം പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by Jayaram (@actorjayaram_official)

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!