Section

malabari-logo-mobile

താനൂരില്‍ കാര്‍ ബൈക്കിലും ഇലക്ട്രിക്ക് പോസ്റ്റിലും ഇടിച്ച് അപകടം;2 പേര്‍ക്ക് പരിക്ക്

HIGHLIGHTS : In Tanur, car collided with bike and electric post, 2 injured

താനൂര്‍: കാര്‍ ബൈക്കിലും ഇലക്ട്രിക്ക് പോസ്റ്റിലും ഇടിച്ച് അപകടം.അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് ഉച്ചയോടെ താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്.

sameeksha-malabarinews

അപകടത്തില്‍ രണ്ട് പേര്‍ക്ക് നിസാരപരിക്കാണ് പറ്റിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. കാര്‍ നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. അപകടത്തില്‍ കാറിനും ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചു. ഇലക്ട്രിക്ക്‌പോസ്റ്റ് ഒടിഞ്ഞുവീഴുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം കുറച്ച് സമയം തടസപ്പെട്ടു.

വിവര മറിഞ്ഞ് സ്ഥലത്തെത്തിയ താനൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റും, പോലീസും ടിഡിആര്‍എഫ് വളണ്ടിയേഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!