പരപ്പനങ്ങാടിയില്‍ അതിര്‍ത്തി തര്‍ക്കത്തിനിടെ മത്സ്യതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

പരപ്പനങ്ങാടി:അതിര്‍ത്തി തര്‍ക്കത്തെ തുടന്നുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ മത്സ്യതൊഴിലാളി  ചെട്ടിപ്പടി തലാഞ്ചേരി റോഡിലെ അംബ്ലം കടവത്ത് എ.കെ.കുഞ്ഞാവ(61) ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു മരിച്ചു.

വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്.  വഴിസംബന്ധിച്ച  തർക്കത്തെ തുടർന്ന് വാക്കേറ്റമുണ്ടാവുകയും മരിച്ച കുഞ്ഞാവ യെറിഞ്ഞകല്ലിൻ കഷണം യുവാവിന്റെ ഭാര്യയുടെ ശരീരത്തിൽ കൊണ്ടതിനെ തുടർന്ന് പ്രകോപിതനായ മമ്മാലിന്റെ പുരക്കൽ ഹംസക്കോയയുടെ മകൻ അബ്ദുൾ സലാം കുഞ്ഞാവ യുടെ നടുവിന് ചവിട്ടുകയായിരുന്നു. തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞാവ ആശുപത്രിയിലെത്തുന്നതിന് മുമ്പേ മരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്‌
. കുഞ്ഞാവ യുടെ ഭാര്യ: ആസിയ മോൾ. മക്കൾ -മുഹമ്മദ് റാഫി, അറഫാത്ത്, റഫീഖ് മരുമക്കൾ: ഫാരിസ, ഫാസില, റിനീസ.

സംഭവത്തിൽ പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച ഖബറടക്കും