Section

malabari-logo-mobile

നെടുവ ഗവണ്‍മെന്റ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

HIGHLIGHTS : പരപ്പനങ്ങാടി: നെടുവ ഗവണ്‍മെന്റ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗം നടത്തുന്നു. ഈ വരുന്ന ഞായറാഴ്ച സ്‌കൂളില്‍ വെച്ച് നടക്കുന്ന മഹാസംഗമത്തിലേക്ക് ഇത...

പരപ്പനങ്ങാടി: നെടുവ ഗവണ്‍മെന്റ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗം നടത്തുന്നു. ഈ വരുന്ന ഞായറാഴ്ച സ്‌കൂളില്‍ വെച്ച് നടക്കുന്ന മഹാസംഗമത്തിലേക്ക് ഇതുവരെ വിദ്യാലയത്തില്‍ നിന്ന് പഠിച്ചിറങ്ങിയ എല്ലാവിദ്യാര്‍ത്ഥികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഹൈടെക് സംവിധാനത്തിലേക്ക് ഉയര്‍ത്താന്‍ പോകുന്ന 98 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഹെസ്‌കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനും പൂര്‍വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് സംഗമത്തിന്റെ ലക്ഷ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു. 2020 ന് നൂറാം വാര്‍ഷികം തികയുന്ന സ്‌കൂളിന്റെ ശതവാര്‍ഷികാഘോഷത്തെ കുറിച്ചുള്ള പ്രാഥമിക ആലോചനകളും ഈ അവസരത്തില്‍ നടത്തും.

sameeksha-malabarinews

എംഎല്‍എ പി കെ അബ്ദുറബ്ബ് സംഗമം ഉദ്ഘാടനം ചെയ്യും. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ അസംബ്ലി, ഏറ്റവും പ്രായം ചെന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി- അധ്യാപകരെ ആദരിക്കല്‍, 4 ലക്ഷത്തോളം ചിലവില്‍ സ്‌കൂളിന് ഹൈടെക് മേശയും കസാലയും സംഭാവന നല്‍കല്‍, വിവിധ കാലാപരിപാടികള്‍ തുടങ്ങിയവ നടക്കും.

വാര്‍ത്താസമ്മേളനത്തില്‍ കൗണ്‍സിലര്‍ അഷറഫ് ഷിഫ, സി കെ ബാലന്‍, കെ.പ്രഭാകരന്‍, സി.കേശവനുണ്ണി, പി.വിശ്വനാഥന്‍ മേനോന്‍, വി.അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!