HIGHLIGHTS : Parappanangady Village of Basmati rice
ഹംസ കടവത്ത്,
പരപ്പനങ്ങാടി : ഒരു നഗരസഭക്കകത്ത് അമ്പതിലേറെ കാറ്ററിങ്ങ് സര്‍വീസുകള്‍, അറനൂറിലധികം പാചക വിദഗ്ധര്‍, പരപ്പനങ്ങാടി രുചിയില്‍ കേളി കേട്ട ഗ്രാമം, ഫ്രെയ്ഡ് റെയ്‌സ്, കപ്‌സ, മന്തി, കുഴി മന്തി. മജ്മൂസ് , സ്പഷ്യല്‍ അറേബ്യന്‍ , ഹൈദ്രാബാദി തുടങ്ങി നീളമേറിയ ബസുമതി അരി വെന്തു മറിഞ്ഞെത്തുമ്പോള്‍ വിവിധം ഇനം വിഭവങ്ങളുടെ തുടക്കകാരന്‍ ഫ്രെയ്ഡ് റെയ്‌സാണ്.
യശശരീരനായ പാചക വിദഗ്ധന്‍ ഉസ്താദ് എന്ന പേരില്‍ അറിയപെടുന്ന വെട്ടിയാട്ടില്‍ ഹംസക്കയുടെ കൈ പുണ്യത്തിന്റെ ബിരിയാണി ചെമ്പ് നൂറു കണക്കിന് മനുഷ്യരെയാണ് പാചക വിദഗ്ധരാക്കി മാറ്റിയത്. ഉസ്താദിന്റെ പൈതൃകവുമായി മകന്‍ വെട്ടിയാട്ടില്‍ മുനീറും ശിഷ്യ പരമ്പരയിലെ ഓറഞ്ച് ഇബ്‌റാഹീം കുട്ടിയും അത്യാധുനിക ഈവന്റുകളുമായി രണ്ടു വഴി തിരിഞ്ഞതോടെ രുചിയുടെ വാശിയും വീറും പുകഞ്ഞ് അമ്പതിലേറെ ഈവന്റുകള്‍ പരപ്പനങ്ങാടിയില്‍ മുള പൊട്ടി.
നിരവധി കുടുംബങ്ങളുടെ ജീവിത നിലവാരത്തെ ഇതിനകം രുചി ഭക്ഷണം അനുഗ്രഹീതമാക്കി മാറ്റി. പുറം നാടുകളികളിലെ ഇവന്റു കൂട്ടായ്മകളും ചെമ്പിനരികിലേക് പരപ്പനങ്ങാടിയിലെ പണ്ടാരിമാരുടെ സേവനം തേടിയെത്തുന്നത് പതിവ് കാഴ്ച്ചയായി. മത്സ്യ ബന്ധനം കഴിഞ്ഞാല്‍ പരപ്പനങ്ങാടിയിലെ ഏറ്റവും വലുതും വരുമാനമേറിയതുമായ തൊഴില്‍ രംഗം പാചകരംഗമാണ്. സംസ്ഥാനത്തിനകത്തും പുറത്തും പരപ്പനങ്ങാടിയുടെ രുചിയുടെ കയ്യൊപ് പതിഞ്ഞ് കൊണ്ടിരിക്കുന്നുണ്ട്.
ഇന്ത്യ ഗെയ്റ്റ് , പോസ്റ്റ്മാന്‍ തുടങ്ങി ബ്രാന്റുകളിലെ ഫ്രെയ്ഡ് റെയ്‌സ് അരിയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് പരപ്പനങ്ങാടി.
പഴയ തലമുറയിലെ കരിങ്കല്ലത്താണി സ്വദേശി പള്ളി പുറത്ത് അബൂബക്കര്‍ , അഞ്ചപ്പുരയില്‍ മുഹമ്മദ് കുട്ടി, ചുക്കാന്‍ ഇബ്‌റാഹീം എന്നിവരാണ് പാചക രംഗത്തെ സീനിയര്‍ ഉസ്താദുമാരെങ്കിലും ആരോഗ്യകരമായ കാരണങ്ങളാല്‍ ഇവര്‍ ഇപ്പോള്‍ സജീവമല്ല.
നെയ്‌ചോറിനെയും ബിരിയാണിയേയും തള്ളിമാറ്റാനുള്ള ഫ്രയ്ഡ് റെയ്‌സ് കടന്നു കയറ്റം ഇപ്പോഴും ഗ്രാമങ്ങളില്‍ പൂര്‍ണമായും വിജയിച്ചു വെന്ന് പറയാനാവില്ല. എന്നാല്‍ വിഭവ സൗന്ദര്യങ്ങള്‍ കൊണ്ട് വാശിയും വീറും തിളച്ചുമറിയുന്ന ടൗണ്‍ ഈവന്റുകളില്‍ നീളമേറിയ ബസുമതി അരികള്‍ ചിക്കനും മട്ടനും കുട്ടനും ചേര്‍ന്ന് വിവിധ നാമങ്ങളില്‍ നിറഭേദങ്ങളേറ്റുവാങ്ങി നിറഞ്ഞൊഴുകുന്ന തീന്‍ മേശകളുടെ കാഴ്ച്ച വിശക്കുന്ന വയറിനെ മാത്രമ്മല്ല കൊതിക്കുന്ന മനസിനെയും ഒറ്റ നോട്ടത്തില്‍ നിറക്കുന്നതാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു