തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള അഭിപ്രായവ്യത്യാസം വാര്‍ത്താ സമ്മേളന വേദിയിലേക്കും എത്തിയതിന്റെ വിഡിയോ വെറല്‍ പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് കഴിഞ്ഞശേഷം കോട്ടയം ഡിസിസി ഓഫീസില്‍ നടന്ന
വാര്‍ത്താ സമ്മേളനത്തില്‍ ഇരുവരും തമ്മിലിടയുന്ന ദൃശ്യമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
കോണ്‍ഗ്രസ് യോഗശേഷം വി ഡി സതീശന്‍ മാധ്യമങ്ങള്‍ക്കുമുന്നി ലെത്തിയപ്പോള്‍ കെ സുധാകരനും ഒപ്പമെത്തി. സുധാകരനുവേണ്ടി കസേര മാറിയിരുന്ന സതീശന്‍ ചാ നല്‍ മൈക്കുകളും തന്റെ വശത്തെ ക്ക് നീക്കിവച്ചു. എന്നാല്‍, സുധാ രന് ഇത് രസിച്ചില്ല. ”ഞാന്‍ തുട ങ്ങാം എന്നായി സുധാകരന്‍ സതിശന്‍ വഴങ്ങിയില്ല. ”ഞാന്‍ തുടങ്ങാം” എന്ന നിലപാടിലായിരുന്നു അദ്ദേഹവും ”അതെങ്ങനെ ശരിയാ കും, കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ തുടങ്ങും എന്ന് സുധാകരന്‍ ദേഷ്യത്തില്‍ പറയുന്ന തും ദൃശ്യത്തിലുണ്ട്. തുടര്‍ന്ന് വി ഡി സതീശന്‍ അരിശത്തോടെ തന്റെ മു ന്നിലിരുന്ന ചാനല്‍ മൈക്കുകള്‍ സു ധാകരന്റെ മുന്നിലേക്ക് നീക്കിവച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷാള്‍ അണിയിക്കാന്‍ ശ്രമിച്ചപ്പോള്‍ തട്ടിമാറ്റുകയും ചെയ്തു.
മാധ്യമപ്രവര്‍ത്തകര്‍ തന്നോട് ചോദ്യങ്ങള്‍ ചോദിച്ചപ്പോഴും സതീശന്‍ അരിശം തീര്‍ത്തു. ”എല്ലാം പ്രസിഡന്റ് പറഞ്ഞല്ലോ, അതില്‍ക്കൂടുതല്‍ എനിക്കൊ ന്നും പറയാനില്ല എന്നായിരുന്നു മറുപടി. മുതിര്‍ന്ന നേതാക്കളായ കെ സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും ഒപ്പ മുണ്ടായിരുന്നെങ്കിലും തര്‍ക്കത്തില്‍ ഇടപെട്ടില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




