കോഴിക്കോട്: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച വൈകി പരിശോധിച്ച 61 സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്‍പതു വയസ്സുള്ള കുട്ടിയടക്കം ചികിത്സയിലുള്ള നിപ പോസിറ്റീവായ നാല് വ്യക്തികളുടെയും ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടെന്ന് മന്ത്രി പറഞ്ഞു.
ആദ്യം രോഗം ബാധിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ ഐസൊലേഷന്‍ കാലാവധി പൂര്‍ത്തിയായത് കൊണ്ട് ഇന്ന് (ബുധന്‍) രാവിലെ 994 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




