പരപ്പനങ്ങാടി:ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും ദേശീയ പതാകകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് പരപ്പനങ്ങാടി ജിഎംഎല്‍പി സ്‌കൂള്‍ വേറിട്ട മാതൃകയായി.
പ്രദര്‍ശനം പരപ്പനങ്ങാടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ സെയ്തലവി കോയ അധ്യക്ഷനായിരുന്നു. പിടിഎ പ്രസിഡണ്ട് നൗഫല്‍, എസ് എം സി വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രധാന അധ്യാപകന്‍ ടോമി മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കവിത വി കെ സി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ഗോളടി മത്സരത്തിന് നഗരസഭ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ഉണ്ണികൃഷ്ണന്‍.ഷാജു ഇ കെ കെ, ജിബിന്‍ പി, ഉഷാദേവി എം, മീര ജി എസ്, മഹിജ വി പി, പ്രവീണ, ഉഷസ്, എന്നിവര്‍ നേതൃത്വം നല്‍കി.




