മലപ്പുറം:കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. മഞ്ചേരി റോഡില്‍ മുണ്ടുപറമ്പില്‍ ഇന്ന് രാവിലെ 11.10 ഓടെ ആണ് അപകടം.
മഞ്ചേരി ഭാഗത്തുനിന്നും മലപ്പുറത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് 10അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ രണ്ടു പേര്‍ക്ക് നിസ്സാര പരിക്കേറ്റു.
പരിക്കേറ്റ രണ്ട് പേരേയും തൊട്ടടുത്ത ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു .
അപകടത്തെ തുടര്‍ന്ന് വാഹനത്തിന് തീ പിടിച്ചെങ്കിലും ഉടനെ തീ അണഞ്ഞതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




