Section

malabari-logo-mobile

പരപ്പനങ്ങാടി പുത്തന്‍പീടിക അണ്ടര്‍ബ്രിഡ്ജ്: അപ്രോച്ച് റോഡിനായി നഗരസഭ സ്ഥലമേറ്റെടുപ്പിലേക്ക്

HIGHLIGHTS : പരപ്പനങ്ങാടി ; പരപ്പനങ്ങാടി നഗരത്തിലെ ഗതാഗത വികസനസ്വപ്‌നങ്ങള്‍ക്ക് നാഴികകല്ലാവുന്ന പുത്തന്‍പീടിക അണ്ടര്‍ബ്രിഡ്ജ് അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക...

പരപ്പനങ്ങാടി ; പരപ്പനങ്ങാടി നഗരത്തിലെ ഗതാഗത വികസനസ്വപ്‌നങ്ങള്‍ക്ക് നാഴികകല്ലാവുന്ന പുത്തന്‍പീടിക അണ്ടര്‍ബ്രിഡ്ജ് അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കലമുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതഗതിയിലേക്ക്. നഗരസഭ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ സര്‍വ്വേ നടപടികള്‍ക്ക് തുടക്കമായി.

ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അപ്രോച്ച് റോഡിന് ആവിശ്യമായ സ്ഥലത്തിന്റെ സര്‍വ്വേ നടന്നു. റെയില്‍വേ ലൈനിന് പടിഞ്ഞാറ് വശത്തെ അപ്രോച്ച് റോഡിനാണ് ഭുമി ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം ഭുവുടമകളുമായി നഗരസഭ അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. 20 അടി വീതിയിലാണ് അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നത്.

sameeksha-malabarinews

ആറുവര്‍ഷത്തോളമായി പുത്തന്‍പീടി റെയില്‍വേ അണ്ടര്‍ബ്രിഡ്ജ് പണി പൂര്‍ത്തിയായിട്ട്. ഇപ്പോള്‍ താല്‍ക്കാലികമായി റെയില്‍വേ ഭൂമിയുലൂടെ ചെറുവാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. നിലവില്‍ വലിയ വാഹനങ്ങളടക്കം കടന്നുപോകുന്നതിനുള്ള ഉയരവും സൗകര്യവും ഈ അണ്ടര്‍ബ്രിഡ്ജിനുണ്ട്. റോഡിന് കിഴക്ക് ഭാഗത്ത് നിലവില്‍ പുത്തരിക്കല്‍, പല്ലവി തിയ്യേറ്റര്‍ ഭാഗങ്ങളിലേക്ക് റോഡുണ്ട്. താനൂര്‍ റോഡില്‍ നിന്നുമുള്ള അപ്രോച്ച് റോഡ് നിര്‍മ്മിക്കുകയാണങ്ങില്‍ നഗരത്തിലെ തിരക്ക് കുറക്കാന്‍ റിങ്ങ് റോഡ് സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയും. നിലവില്‍ ചിറമംഗലം ഗെയിറ്റ് കഴിഞ്ഞാല്‍ നാല് കിലോമീറ്റര്‍ പിന്നിട്ട് നഗരത്തിലെ റെയില്‍വേ ഓവര്‍ബ്രിഡ്ജ് വഴി മാത്രമെ കിഴക്ക് ഭാഗത്തേക്ക് ടൂവിലറുകള്‍ക്കടക്കം കടന്നുപോകാനാകു. പുത്തന്‍പീടിക അണ്ടര്‍ബ്രിഡ്ജ് അപ്രോച്ച് റോഡ് പൂര്‍ത്തിയാകുകയണെങ്ങില്‍ ഈ വിഷയത്തില്‍ ശ്വാശത പരിഹാരമാകും.

ആദ്യമായണ് പരപ്പനങ്ങാടി നഗരസഭ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഭുമി അക്വസിഷന് ഒരുങ്ങുന്നത്.

സര്‍വ്വേ നടപടികളില്‍ നഗരസഭ ചെയര്‍മാന്‍ ഉസ്മാന്‍, വികസനസ്റ്റാന്റിംഗ് കമ്മിറ്റി അംഗം പി.വി.മുസ്തഫ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ അഹമ്മത്, കൗണ്‍സിലര്‍മാരായ തുടിശ്ശേരി കാര്‍ത്തികേയന്‍, എന്‍.എം.ഷമേജ്’, സി.വി.കാസ്മികോയ, ടി. റസാഖ്, നഗരസഭ സെക്രട്ടറി സാനന്ദ സിംഗ്, അസിസ്റ്റന്റ് എഞ്ചിനിയര്‍ വിപിന്‍, ഓവര്‍സിയര്‍മാരായ അനുപമ, ഷാക്കിറ
ഭൂവുടമകളായ കുഞ്ഞോട്ട് പരമേശ്വരന്‍, അയിനിക്കാട്ട് രാമന്‍, ഹാനിഷ്, നവജീവന്‍ വായനശാല പ്രസിഡന്റ് സനില്‍ നടുവത്ത്, തെക്കെപുരക്കല്‍ അരവിന്ദന്‍ , ശബ്‌നം മുരളി, എം.സിദ്ധാര്‍ത്ഥന്‍, പുനത്തില്‍ അനില്‍ കുമാര്‍, സി.പി.അനൂപ് കുമാര്‍എന്നിവര്‍ പങ്കെടുത്തു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!