ആശുപത്രി മുറിയിലേക്ക് ഹോട്ടലുടമയെ വിളിച്ച് വരുത്തി കൊച്ചിയില്‍ വീണ്ടും ഹണി ട്രാപ്പ്

കൊച്ചി: കൊച്ചിയില്‍ വീണ്ടും ഹണി ട്രാപ്പ്. മട്ടാഞ്ചേരിയില്‍ യുവതിയടങ്ങുന്ന സംഘം ഹോട്ടലുടമയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ കൊച്ചി സ്വദേശികള്‍ അറസ്റ്റിലായി. ഷാജഹാന്‍, റിന്‍സിന എന്നിവരാണ് അറസ്റ്റിലായത്.

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് പോവുകയും യുവതി കഴിഞ്ഞിരുന്ന ആശുപത്രി മുറിയിലേക്ക് ഹോട്ടലുടമയെ വിളിച്ച് വരുത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് പണം തട്ടാനുള്ള ശ്രമമുണ്ടായത്. ഹോട്ടലുടമയുടെ പരാതിയിലാണ് അറസ്റ്റ്.

റിന്‍സിന നേരത്തെയും ഇത്തരത്തില്‍ ഹണി ട്രാപ്പ് നടത്തിയതായാണ് പൊലീസ് കണ്ടെത്തല്‍.

Share news
error: Content is protected !!
Scroll to Top