ലോക്‌സഭാ തിരഞ്ഞെടുപ്പ്; അവസാന ഘട്ടം ഇന്ന്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി (വാരാണസി) അടക്കം 904 സ്ഥാനാര്‍ഥികള്‍ 7 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 57 സീറ്റുകളിലായി ജനവിധി തേടുന്നു.

6 മണിക്ക് പോളിങ് കഴിയുന്നതോടെ ചാനലുകളില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങും. യുപി (13), പഞ്ചാബ് (13), ബംഗാള്‍ (9), ബിഹാര്‍ (8), ഒഡീഷ (6), ഹിമാചല്‍ (4), ജാര്‍ഖണ്ഡ് (3), ചണ്ഡിഗഡ് (1) എന്നിവിടങ്ങളിലാണ് ഇന്ന് പോളിങ്. ഒഡീഷയിലെ ബാക്കിയുള്ള 42 നിയമസഭാ സീറ്റുകളിലേക്കും ഇന്നാണ് വോട്ടെടുപ്പ്. ഏപ്രില്‍ 19ന് തുടങ്ങിയ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇതോടെ അവസാനിക്കും. ചൊവ്വാഴ്ചയാണു വോട്ടെണ്ണല്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top