മൂന്നാമത് ഇടവപ്പാതിക്ക് ഇന്ന് അരിയല്ലൂരില്‍ തുടക്കം

വള്ളിക്കുന്ന്: മൂന്നാമത് ‘ഇടവപ്പാതി’സാഹിത്യ സൗഹൃദ സംഗമവും കവിതാ ക്യാമ്പും ജൂണ്‍ 1,2 ദിവസങ്ങളില്‍ അരിയല്ലൂരില്‍ നടക്കും.

രുചി ഹട്ട് ഓഡിറ്റോറിയത്തില്‍ ജൂണ്‍ ഒന്നിന് ശനിയാഴ്ച
പ്രശസ്ത കവി പി.എന്‍.ഗോപീകൃഷ്ണന്‍
രാവിലെ പത്തുമണിക്ക് കവിതോത്സവത്തിന് തുടക്കം കുറിക്കും.
വൈകുന്നേരം 6.30 ന്
കവിതയുടെ അന്‍പതുവര്‍ഷം പിന്നിട്ട
പ്രശസ്ത കവി സി.പി. വല്‍സനെ ആദരിക്കും..
ഈ അവസരത്തില്‍ മുഖ്യപ്രഭാഷണം ഡോ. ആസാദും ചായം ധര്‍മ്മരാജനും നിര്‍വ്വഹിക്കും.

സോമന്‍ കടലൂര്‍, എം.എസ് ബനേഷ്, എം.സ്വരാജ്, ഗായത്രി വര്‍ഷ,രാജേന്ദ്രന്‍ എടത്തുംങ്കര,നിഷ നാരായണന്‍, ഡോ.ആസാദ്,പി.എം നാരായണന്‍ പ്രസാദ് കാക്കശ്ശേരി, ഡോ.എസ് സജയ്,പ്രൊഫ. ജയകൃഷ്ണന്‍ വല്ലപ്പുഴയ,ഷൗക്കത്തിലി ഖാന്‍, ചായം ധര്‍മ്മരാജന്‍, എം.എം.സജീന്ദ്രന്‍,ഡോ.ശ്രീകല മുല്ലശ്ശേരി,ശീതള്‍ ശ്യാം, ഫൈസല്‍ കന്മനം തുടങ്ങി നിരവധി പേര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
ജൂണ്‍ ഒന്നിന് രാത്രി 7.30 ന് ഷാജി കുഞ്ഞ് അഹ്‌മദ് മുഈനുദ്ദീന്‍ എന്നിവരുടെ ഗസല്‍ ഉണ്ടായിരിക്കും.

 

 

 

Share news
error: Content is protected !!
Scroll to Top