Section

malabari-logo-mobile

പരപ്പനങ്ങാടി അടിപ്പാതയിലൂടെയുള്ള ഇരുചക്രവാഹനഗതാഗതം നിരോധിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ അടിപ്പാതയിലൂടെയുള്ള ഇരുചക്രവാഹഗതാഗതം നിരോധിച്ചു. ഇന്ന് ചേര്‍ന്ന നഗരസഭാ യോഗത്തിലാണ് തീരുമാനം. കാല്‍നടയത്രക്കാരു...

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ അടിപ്പാതയിലൂടെയുള്ള ഇരുചക്രവാഹഗതാഗതം നിരോധിച്ചു. ഇന്ന് ചേര്‍ന്ന നഗരസഭാ യോഗത്തിലാണ് തീരുമാനം. കാല്‍നടയത്രക്കാരുടെ വ്യാപകമായ പരാതിയെ തുടര്‍ന്നാണ് നഗരസഭ ഇന്ന് ഇക്കാര്യം ചര്‍ച്ചയ്‌ക്കെടുത്തത്. അടിപ്പാത വഴിയുള്ള ഗതാഗതം നിരോധിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റെയില്‍വെ അടിപ്പാതവഴിയുള്ള ഇരു ചക്ര വാഹനങ്ങളുടെ അമിത വേഗതയിലുള്ള സഞ്ചാരം കാല്‍നടയാത്രക്കാര്‍ക്കും കുട്ടികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സഹചര്യത്തിലാണ് നഗരസഭ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. മിക്കപ്പോഴും പല അപകടങ്ങളും ഇവിടെ തലനാരിഴയ്ക്കാണ് ഒഴിവായിപ്പോയിരുന്നത്. പലപ്പോഴും ഇതെചൊല്ലി കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും തമ്മില്‍ വാക്കേറ്റം പതിവായിരുന്നു.

sameeksha-malabarinews

അതെസമയം അടിപ്പാത സഞ്ചാരയോഗ്യമായിട്ടും ഇതുവഴിയല്ലാതെ വീണ്ടും റെയില്‍ പാളങ്ങള്‍ മുറിച്ച് നൂറുകണക്കിന് ആളുകള്‍ സഞ്ചരിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!