എസ്എഫ്‌ഐ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വാഹനാപകടത്തില്‍ മരിച്ചു

കാസര്‍ഗോഡ്: ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മരണപ്പെട്ടു. നുള്ളിപ്പാടി ചെന്നിക്കരയിലെ അഹമ്മദ് അഫ്‌സല്‍(23) ആണ് മരിണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മംഗളൂരു ആശുത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ നായമാര്‍മൂല പാണലത്ത് വെച്ച് കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരെയും മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അഫ്‌സല്‍ മരണപ്പെടുകയായിരുന്നു. കൂടെയുണ്ടായ പുല്ലൂര്‍ സ്വദേശിവിനോദ് (23), സീതാംഗോളിയിലെ നാസര്‍ (23) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

കണ്ണൂര്‍ സര്‍വകലാശാല കലോത്സവ സംഘാടകന്‍ കൂടിയായിരുന്ന അഫ്‌സല്‍ മരണപ്പെട്ടതിനാല്‍ ഇന്നത്തെ മത്സരങ്ങള്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി വെച്ചു.

 

Share news
error: Content is protected !!
Scroll to Top