പരപ്പനങ്ങാടിയില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി; കടലില്‍ കുളിക്കാനിറങ്ങി തിരയില്‍ പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി പത്തപ്പിരിയത്ത് അസൈനാരുടെ മകന്‍ അബ്ദുല്‍ മുസാരി (12) യെയാണ് മരിച്ചത്. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറത്താണ് ഇന്ന് പുലര്‍ച്ചെ കടലില്‍ തിരിച്ചലിനിടെ മൃതദേഹം കണ്ടെത്തിയത്

തിങ്കളാഴ്ച വൈകീട്ട് 6.30 മണിയോടെയാണ് അപകടം നടന്നത്. കുട്ടികള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെയാണ് മുസാരിയെ കാണാതായത്. കുട്ടികള്‍ വലിയ തിരയില്‍പെടുകയായിരുന്നു. ഇവരില്‍ നാല് പേര്‍ നീന്തി രക്ഷപ്പെട്ടുവെങ്ങിലും മുസാരി മുങ്ങിതാഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി മുസാരിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്ങിലും സാധിച്ചില്ല. തുടര്‍ന്ന ഇവര്‍ ശബ്ദമുണ്ടാക്കിയതോടെ അടുത്തുണ്ടായിരുന്ന മത്സ്യതൊഴിലാളികള്‍ ഓടിക്കൂടുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി ഏറെ നേരം മത്സ്യതൊഴിലാളികളും ഫയര്‍ഫോഴ്‌സുമടക്കം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്ങിലും കുട്ടിയെ കണ്ടെത്താനായില്ല.

പിന്നീട് ഇന്ന് പുലര്‍ച്ചെ മത്സ്യതൊഴിലാളികള്‍ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് കുറച്ച് തെക്കുമാറി പുത്തന്‍കടപ്പുറത്ത് കടലില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

മാതാവ്: ഹൈറുന്നിസ
സഹോരങ്ങള്‍: റസ്‌നാബാനു, സിബ്‌നാബാനു.

Share news
error: Content is protected !!
Scroll to Top