Section

malabari-logo-mobile

പരപ്പനങ്ങാടി കടലുണ്ടി റോഡിന് ശാപമോക്ഷം; ഈ മാസം 20 ന് പ്രവൃത്തി തുടങ്ങും

HIGHLIGHTS : പരപ്പനങ്ങാടി :ഏറെക്കാലമായി തകര്‍ന്നു തരിപ്പണമായി ഗതാഗതയോഗ്യമല്ലാതിരുന്ന പരപ്പനങ്ങാടി-കടലുണ്ടി റോഡിന്റെ ലെവലിങ്ങ് -റബ്ബറൈസിങ് പ്രവൃത്തികള്‍ 20 ാം തി...

പരപ്പനങ്ങാടി :ഏറെക്കാലമായി തകര്‍ന്നു തരിപ്പണമായി ഗതാഗതയോഗ്യമല്ലാതിരുന്ന പരപ്പനങ്ങാടി-കടലുണ്ടി റോഡിന്റെ ലെവലിങ്ങ് -റബ്ബറൈസിങ് പ്രവൃത്തികള്‍ 20 ാം തിയ്യതി ആരംഭിക്കും. ശോചനീയമായിരുന്ന ഈ റോഡില്‍ താല്‍ക്കാലികമായി നടത്തിയിരുന്ന അറ്റകുറ്റപ്പണികള്‍ മൂലമാണ് ഇപ്പോള്‍ വാഹനമോടുന്നത്.

കൊടപ്പാളി മുതല്‍ കടലുണ്ടി വരെയുള്ള 9 കിലോമീറ്റര്‍ ദൂരമാണ് റബ്ബറൈസ് ചെയ്യുന്നത്. കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് റോഡിന്റെ പ്രവൃത്തി ചുമതല. ചമ്രവട്ടം പാലം യാഥാര്‍ത്ഥ്യമായതോടെ വാഹനങ്ങളുടെ വന്‍ തിരക്കാണ് ഈ റോഡില്‍ അനുഭവപെടുന്നത്.

sameeksha-malabarinews

ഈ റോഡ് പ്രവൃത്തി കഴിയുന്നതോടെ കോഴിക്കോട്ടേക്ക് കോട്ടക്കടവ് വഴിയും കടലുണ്ടി വഴിയും വാഹനങ്ങള്‍ക്ക് എളുപ്പം കടന്നുപോകാമെന്നത് നേട്ടമാകും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!