പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

പരപ്പനങ്ങാടി: ചെമ്മാട് സ്വദേശിയായ യുവാവ് പരപ്പനങ്ങാടി റെയില്‍വേഗേറ്റിന് സമീപത്ത് വെച്ച് ട്രെയിന്‍ തട്ടി മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തിരൂരങ്ങാടി ചന്തപ്പടിയിലെ ചീനിക്കപ്പാറ ഹംസയുടെ മകന്‍ ബദറുദ്ദീന്‍ (33) ആണ് ട്രെയിന്‍ തട്ടി മരിച്ചത്.

കുന്നത്ത് പറമ്പ് സ്വദേശി റംലത്താണ് ഭാര്യ. ബദറുദ്ദീന്‍ പെയ്ന്റിങ്ങ് തൊഴിലാളിയാണ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി.

 

 

Share news
error: Content is protected !!
Scroll to Top