ബംഗാളി നടി സുചിത്രാ സെന്‍ അന്തരിച്ചു

sucitraകൊല്‍കത്ത : പ്രമുഖ ബംഗാളി നടി സുചിത്രാ സെന്‍ (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍കത്തയിലായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

ബംഗാളി സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിലെ നിര്‍ണായക സാന്നിദ്ധ്യമായിരുന്നു സുചിത്രാ സെന്‍. 1953 -79 കാലഘട്ടത്തില്‍ സിനിമയില്‍ സജീവമായിരുന്നു സുചിത്രാ സെന്‍. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള അവര്‍ക്ക് 1972 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2005 ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചെങ്കിലും അവര്‍ അത് നിരസിക്കുകയായിരുന്നു.

ഹിന്ദി ചലച്ചിത്ര നടി മൂണ്‍ മൂണ്‍ സെന്‍ മകളാണ്. ദേവദാസ് ആയിരുന്നു സുചിത്രാസെന്‍ അഭിനയിച്ച ആദ്യ ഹിന്ദി ചലച്ചിത്രം. ഷാരേ ചൗട്ടോ, മുസാഫിര്‍, ആന്തി, അഗ്നി പരീക്ഷ എന്നിവ സുചിത്രയുടെ ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു.

 

Share news
error: Content is protected !!
Scroll to Top