നാദാപുരത്ത് 15 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

steel-bombsനാദാപുരം : കുമ്മംകോട് ഓവു ചാല് വൃത്തിയാക്കുന്നതിനിടെ പിവിസി പൈപ്പിനുള്ളില്‍ സൂക്ഷിച്ച 15 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി.
ബോംബുകള്‍ പുതിയതും അതേ സമയം ഉഗ്ര സ്‌ഫോടന ശേഷിയുള്ളതാണെന്നും പോലീസ് ബോംബ് സ്‌ക്വാഡ് അംഗങ്ങള്‍ പറഞ്ഞു. കുമ്മങ്കോട് വലിയ പീടികയില്‍ താഴെകുനി പറമ്പിനോട് ചേര്‍ന്ന ഓവു ചാലില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. ഓവു ചാല്‍ വൃത്തിയാക്കുന്ന ജോലിക്കാരാണ് ബോംബ് കണ്ടെത്തിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ബോംബുകള്‍ കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിലെടുത്ത ബോംബുകള്‍ നിര്‍വീര്യമാക്കി. ഒരു മീറ്റര്‍ നീളമുള്ള പിവിസി പൈപ്പിന്റെ രണ്ടു ഭാഗവും ഭദ്രമായി അടച്ച നിലയിലായിരുന്നു ബോംബ് കണ്ടെത്തിയത്.

സിഐ എഎസ് സുരേഷ് കുമാര്‍, അഡീഷണല്‍ എസ്‌ഐ രാജന്‍ എന്നിവരുടെ നേതൃ്‌രശ്വത്തിലാണ് പരിശോധന നടത്തിയത്. സംഭവത്തെ കുറിച്ച് അനേ്വഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top