Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ തിങ്കളാഴ്ച മുതല്‍ കടകള്‍ 5 മണിക്ക് അടയ്ക്കണം; ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

HIGHLIGHTS : പരപ്പനങ്ങാടി:  കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറം ജില്ലയില്‍ ഏറ്റവും അധികം കോവിഡ് പോസറ്റീവ് റിപ്പോര്‍ട്ട് ചെയ്ത പരപ്പനങ്ങാടിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പി...

പരപ്പനങ്ങാടി:  കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറം ജില്ലയില്‍ ഏറ്റവും അധികം കോവിഡ് പോസറ്റീവ് റിപ്പോര്‍ട്ട് ചെയ്ത പരപ്പനങ്ങാടിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. തിങ്കളാഴ്ച മുതല്‍ നഗരസഭാ പരിധിയിലെ കടകള്‍ രാവിലെ 7 മുതല്‍ വൈകീട്ട് അഞ്ചുമണിവരെ മാത്രമെ പ്രവര്‍ത്തിപ്പിക്കാന്‍ പാടൊള്ളു. ഞായറാഴ്ച നഗരസഭാ പരിധിയില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരിക്കും.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നഗരസഭ വിളിച്ചുചേര്‍ത്ത് ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ എടുത്തത്

sameeksha-malabarinews

തീരുമാനങ്ങള്‍
പരപ്പനങ്ങാടിയില്‍ ഞായറാഴ്ച മുതല്‍ രണ്ടാഴ്ചക്കാലത്തേക്ക് നഗരസഭാ പരിധിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും, പെട്രോള്‍ പമ്പ് ഉള്‍പ്പെടെ(അലോപ്പതി മെഡിക്കല്‍ സ്റ്റോര്‍ ഒഴികെ) രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണിവരെ പ്രവര്‍ത്തിക്കണം

ആരാധാനലായങ്ങളില്‍ കൂട്ടം കൂടിയുള്ള പ്രാര്‍ത്ഥനകള്‍ ഒഴിവാക്കണം.

സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് കടകളിലും ഹോം ഡെലിവറി സൗകര്യം പ്രോത്സാഹിപ്പിക്കണം.

വിവാഹം, മരണാനാന്തര ചടങ്ങുകള്‍, മറ്റ് ചടങ്ങുകള്‍കളില്‍ പരമാവധി 20 ആളുകളെ പങ്കെടുക്കാവു.
രാഷ്ട്രീയ മത സാംസ്‌ക്കാരിക ജാഥകളിലും പ്രകടനങ്ങളിലും ആളുകളുടെ എണ്ണം പരമാവധി കുറയ്‌ക്കേണ്ടതാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!