Section

malabari-logo-mobile

ഖുര്‍ആന്‍ വിതരണത്തിന്റെ പേരില്‍ മന്ത്രിയെ വേട്ടയാടുന്നത് രാഷ്ട്രീയ അല്‍പ്പത്തമെന്ന് കേരള ജംഇത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷന്‍ മുഹിയുദ്ധീന്‍ മദനി

HIGHLIGHTS : ഹംസ കടവത്ത് പരപ്പനങ്ങാടി: കേരളവും യു. എ. ഇ യും തമ്മില്‍ നിലനില്‍ക്കുന്ന സാംസ്‌കാരിക സാഹോദര്യത്തിന്റെ സന്തോഷകരമായ പ്രകടനങ്ങളിലൊണ് വിശുദ്ധ ഖുര്‍ആന്‍ ...

ഹംസ കടവത്ത്
പരപ്പനങ്ങാടി: കേരളവും യു. എ. ഇ യും തമ്മില്‍ നിലനില്‍ക്കുന്ന സാംസ്‌കാരിക സാഹോദര്യത്തിന്റെ സന്തോഷകരമായ പ്രകടനങ്ങളിലൊണ് വിശുദ്ധ ഖുര്‍ആന്‍ പകര്‍പ്പുകള്‍ കേരളത്തിന് സമ്മാനിച്ചതെന്നും മുഴുവന്‍ മനുഷ്യര്‍ക്കും മാര്‍ഗദര്‍ശനമായി ഇറങ്ങിയ ഖുര്‍ആനിന്റെ പ്രതികള്‍ കേരളത്തിന്റെ വഖഫ് മന്ത്രി കെ.ടി. ജലീല്‍ സന്തോഷത്തോട് ഏറ്റുവാങ്ങിയതിലും വിതരണം ചെയ്തതിലും ഒരപാകതയുമില്ലന്നും പ്രമുഖ മുജാഹിദ് പണ്ഡിതനും കേരള ജംഇത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനുമായ പുളിക്കല കത്ത് മുഹിയദ്ധീന്‍ മദനി .

മുസ്ലിം ലീഗും യു.ഡി.എഫും കേരളീയ സമൂഹത്തിന് നല്‍കിയ നേട്ടങ്ങളില്‍ ഒന്നു പോലും താന്‍ ചെറുതായി കാണുന്നവനെല്ലന്നും എന്നാല്‍ ഇപ്പോള്‍ കേരളം മുഴുക്കെ മന്ത്രി ജലീലിന് പിന്നിലോടുന്ന സമരം തനി രാഷ്ട്രീയ അല്‍പ്പത്തമായെ നിക്ഷ്പക്ഷമതികള്‍ വിലയിരുത്തുവെന്നും മദനി പറഞ്ഞു.

sameeksha-malabarinews

കള്ളകടത്തുകള്‍ക്കും കള്ള കച്ചവടങ്ങള്‍ക്കും സുതാര്യമല്ലാത്ത സാമ്പത്തിക ഇടപാടുകള്‍ക്കുമെതിരെ ശക്തമായ പാഠങ്ങള്‍ പകരുന്ന വിശുദ്ധ ഖുര്‍ആനെ കള്ള കടത്തു വാര്‍ത്തകളോടപ്പം കൂട്ടി കെട്ടാന്‍ കാണിക്കുന്ന ആവേശം യു ഡി എഫിനല്ല മറിച്ച് സത്യത്തെ മറച്ചുവെക്കാന്‍ ബോധപൂര്‍വം രാഷ്ട്രീയ അജണ്ടകള്‍ മെനയുന്ന ഫാസിസ്റ്റുകള്‍ക്കെ ഗുണം ചെയ്യുവെന്നും മദനി പറഞ്ഞു. മന്ത്രി ജലീലിനെ നിയമത്തിന്റെ വഴിയില്‍ വെറുതെ വിടലാണ് വിവേകമെന്നും മദനി മുസ്ലീംലീഗിനോട് പറഞ്ഞു
. നരേന്ദ്ര മോഡി യു. എ .ഇ സന്ദര്‍ശിച്ചപ്പോള്‍ യു. എ.ഇ. ക്ഷേത്രം പണിയാന്‍ അനുമതി നല്‍കാന്‍ മാത്രം മതനിരപേക്ഷ മനസുളള യു. എ .ഇ യുടെ ഭരണ നേതൃത്വമാണ് കേരളത്തിന് ഖുര്‍ആന്‍ കോപ്പികള്‍ നല്‍കിയതെന്നോര്‍ക്കണമെന്നും മദനി പറഞ്ഞു. സമരങ്ങളുടെ ന്യായന്യായങ്ങളെ കുറിച്ച് കൃത്യമായ വിവരമുള്ള ഒരു തലമുറക്ക് മുമ്പില്‍ ആഭാസങ്ങള്‍ നടത്തി അപഹാസ്യരാകരുതെന്നും മദനി സമരക്കാരെ ഓര്‍മിപ്പിച്ചു. നിലവിലെ അനാരോഗ്യകരമായ സാഹചര്യം മാറിയാല്‍ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്ന പൗരത്വ വിഷയത്തില്‍ ഒന്നിച്ചു സമരം ചെയ്യാനുള്ള സാഹചര്യം മറന്നു പോകരുതെന്നും വിവേകം പണയം പെടുത്തി വികാരങ്ങള്‍ക്ക് വിശ്വാസികള്‍ വശം വദരാവെരുതെന്നും എഴുത്തുകാരനും കേരള ജംഇയത്തുല്‍ ഉലമ സംസ്ഥാന ഉപാദ്ധ്യക്ഷനുമായ മുഹ്‌യദ്ധീന്‍ മദനി വിശദമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!