Section

malabari-logo-mobile

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ രക്തസാക്ഷി അമരകോശത്തില്‍നിന്ന് വെട്ടിമാറ്റിയതിനെതിരെ മലപ്പുറത്ത് ജനകീയ കൂട്ടായ്മ

HIGHLIGHTS : മലബാര്‍സമരത്തിന്റെ നായകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ചരിത്രഗവേഷണ കൗണ്‍സിലിന്റെ രക്തസാക്ഷി അമരകോശത്തില്‍നിന്ന് വെട്ടിമാറ്റിയതിനെതിരെ സെപ്...

മലബാര്‍സമരത്തിന്റെ നായകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ചരിത്രഗവേഷണ കൗണ്‍സിലിന്റെ രക്തസാക്ഷി അമരകോശത്തില്‍നിന്ന് വെട്ടിമാറ്റിയതിനെതിരെ സെപ്റ്റംബര്‍ 30ന് ജനകീയ കൂട്ടായ്മ. കുഞ്ഞഹമ്മദ്ഹാജിയെ ബ്രിട്ടീഷ് പട്ടാളം വെടിവച്ച് വീഴ്ത്തിയ മലപ്പുറം കോട്ടക്കുന്ന് പരിസരത്താണ് ‘മായ്ക്കാനാകില്ല മലബാര്‍ സമരചരിത്രം, ചരിത്രഹത്യക്കെതിരെ ജനകീയ കൂട്ടായ്മ’ എന്ന പേരില്‍ പരിപാടി നടക്കുന്നത്
ഇ എം എസ് പഠന ഗവേഷണകേന്ദ്രം നേതൃത്വത്തിലാണ് കോവിഡ് മാനദണ്ഡം പാലിച്ച് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

വൈകിട്ട് നാലിന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അധ്യക്ഷനാകും. തിരൂരങ്ങാടി പിഎസ്എംഒ കോളേജ് ചരിത്രവിഭാഗം അധ്യാപകന്‍ അബ്ദുള്‍ റസാഖ്, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് അധ്യാപകനും പ്രഭാഷകനുമായ ശ്രീജിത്ത് ശിവരാമന്‍ എന്നിവര്‍ സംസാരിക്കും. സ്വാതന്ത്ര്യ സമരഗീതങ്ങള്‍ കോര്‍ത്തിണക്കി പടപ്പാട്ടുകളുടെ സംഗീതാവിഷ്‌കാരം അരങ്ങേറും. കലിക്കറ്റ് സര്‍വകലാശാലയുമായി സഹകരിച്ച് ചരിത്രപ്രദര്‍ശനവുമുണ്ടാകും.
ചരിത്രകാരന്മാര്‍, ജനനേതാക്കള്‍, ചരിത്ര വിദ്യാര്‍ഥികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, സ്വാതന്ത്ര്യ സമരസേനാനികള്‍, മലബാര്‍ സമരത്തില്‍ പങ്കെടുത്തവരുടെ പിന്‍തലമുറക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

sameeksha-malabarinews

മലബാറിലെ സാമ്രാജ്യത്വവിരുദ്ധ കര്‍ഷക പോരാട്ടങ്ങളെയും രക്തസാക്ഷികളായ ആലി മുസ്ല്യാര്‍, വാരിയന്‍കുന്നത്ത് കുഞ്ഞമ്മദ്ഹാജി എന്നിവരെയും സ്വാതന്ത്ര്യസമര ചരിത്രത്തില്‍നിന്ന് ബഹിഷ്‌കൃതരാക്കാനുള്ള നീക്കത്തില്‍ ചരിത്രഗവേഷണ കൗണ്‍സില്‍ പിന്മാറണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇ മെയില്‍ സന്ദേശം അയക്കും.

ചരിത്രകാരന്മാര്‍, ചരിത്ര വിദ്യാര്‍ഥികള്‍, ഗവേഷകര്‍, സംസ്‌കാരിക പ്രവര്‍ത്തകര്‍, കലാകാരന്മാര്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ മേഖലയിലുമുള്ളവര്‍ ഇതില്‍ പങ്കാളികളാകും.
കൂട്ടായ്മയുടെ ഭാഗമായി 24ന് കെഎസ്ടിഎ ഹാളില്‍ ചിത്രരചനാ ക്യാമ്പ് ഒരുക്കും. സ്വാതന്ത്ര്യ സമര സേനാനികള്‍, മലബാര്‍ സമരത്തിന്റെ ഉജ്വല സമര മുഹൂര്‍ത്തങ്ങള്‍ എന്നിവ ചിത്രങ്ങളായി ആവിഷ്‌കരിക്കും.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തെ കാവിവല്‍ക്കരിക്കുന്നതിനെതിരെയുള്ള മഹാപ്രതിരോധത്തിന് കരുത്ത് പകരാനാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് ഇ എം എസ് പഠനഗവേഷണ കേന്ദ്രം സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു.

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!