മലപ്പുറം ജില്ലയില്‍ വീണ്ടും 500 കടന്നു; ഇന്ന് 534 പേര്‍ക്ക് കൂടി കോവിഡ്

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 483 പേര്‍ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 34 പേര്‍
അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 3,447 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 33,884 പേര്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലപ്പുറം : ജില്ലയില്‍ കോവിഡ് രോഗിബാധിതരുടെ എണ്ണം വീണ്ടും 500 കടന്നു. ഇന്ന് 534 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 483 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചുവെന്നത് ആശങ്കയുളവാക്കുന്നതാണ്. കൃത്യമായ ആരോഗ്യ ജാഗ്രതപാലിക്കുന്നതില്‍ ഇനിയും വിട്ടുവീഴ്ച അരുതെന്നതിനുള്ള ഓര്‍മപ്പെടുത്തലായി ഇതിനെ കാണണമെന്നും തുടര്‍ന്നും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നാം ഓരോരുത്തരും ശ്രമിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഇന്ന് രോഗം ബാധിച്ചവരില്‍ 34 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന എട്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് രോഗമുക്തി നേടിയ 329 പേരുള്‍പ്പടെ ഇതുവരെ 11,367 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ വീടുകളിലേക്ക് മടങ്ങിയത്.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആലങ്കോട്-39, അങ്ങാടിപ്പുറം-02, ചേലേമ്പ്ര-18, ചുങ്കത്തറ-05, എടരിക്കോട്-03, ഇരിക്കിപ്പാടം-01, കാളികാവ്-01, കാസര്‍ഗോഡ്-01, കോഡൂര്‍-04, കോഴിക്കോട്-02, കുഴിമണ്ണ-01, മഞ്ചേരി-08, മൂന്നിയൂര്‍-08, നെടിയിരുപ്പ്-03, ഊര്‍ങ്ങാട്ടിരി-01, പാണ്ടിക്കാട്-06, പെരിന്തല്‍മണ്ണ-31, പൊന്നാനി-29, പുഴക്കാട്ടിരി-01,
തവനൂര്‍-02, തിരുമുറ്റക്കോട്-01, തിരൂര്‍-10, വട്ടംകുളം-06, വെളിയങ്കോട്-03, വണ്ടൂര്‍-01, അമരമ്പലം-02,
എ.ആര്‍ നഗര്‍-04, ചേന്നര-01, എടക്കര-01, എടവണ്ണ-03, ഇരിമ്പിളിയം-01, കല്‍പ്പകഞ്ചേരി-02, കാവനൂര്‍-01, കൊണ്ടോട്ടി-09, കുന്ദമംഗലം-02, മലപ്പുറം-10, മങ്കട-01, മൊറയൂര്‍-01, നെടുവ-02, ഒതുക്കുങ്ങല്‍-06, പന്താരങ്ങാടി-01, പെരുമണ്ണ-02, പോരൂര്‍-01, താനാളൂര്‍-12, താഴേക്കോട്-04, തിരൂരങ്ങാടി-04, തിരുവനന്തപുരം-02, വാഴക്കാട്-01, വേങ്ങര-13, ആനക്കയം-06, അരീക്കോട്-13, ചെറിയമുണ്ടം-01, എടപ്പറ്റ-01, ഏലംകുളം-08, കാലടി-02, കണ്ണമംഗലം-01, കീഴാറ്റൂര്‍-01, കൂട്ടിലങ്ങാടി-13, കുറുവ-19, മമ്പാട്-02, മാറാക്കര-11, നന്നമ്പ്ര-07, നിലമ്പൂര്‍-03, പാലക്കാട്-03, പരപ്പനങ്ങാടി-10, പെരുമ്പടപ്പ്-02, പുളിക്കല്‍-01, താനൂര്‍-09, തേഞ്ഞിപ്പലം-02, തൃക്കലങ്ങോട്-05, വളാഞ്ചേരി-09, വാഴയൂര്‍-04, വെട്ടം-05, ചാലിയാര്‍-01, അതലൂര്‍-01, ചെറുകാവ്-04, എടപ്പാള്‍-03, എറണാകുളം-01, കരേക്കാട്-01, കരുവാരക്കുണ്ട് -04, കീഴുപറമ്പ്-01, കോട്ടക്കല്‍-06, കുറ്റിപ്പുറം-04, മംഗലം-01, മേലാറ്റൂര്‍-01, നന്നംമുക്ക്-01, നിറമരുതൂര്‍-02, പള്ളിക്കല്‍-08, പറപ്പൂര്‍-01, പെരുവള്ളൂര്‍-02, പുറത്തൂര്‍-06, തലക്കാട്-06, തെന്നല-08, തിരുന്നാവായ-01, വള്ളിക്കുന്ന്-01, വെളിമുക്ക്-01, വെട്ടത്തൂര്‍-01, സ്ഥലം ലഭ്യമല്ലാത്തത്-06

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

താനൂര്‍-02, നന്നമ്പ്ര-01, നിറമരുതൂര്‍-01, ചേര്‍ത്തല സ്വദേശി

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

ആലങ്കോട്-02, കരുവാരക്കുണ്ട്-03, തിരൂര്‍-03, താനൂര്‍-02, കൊണ്ടോട്ടി-02, കുറുവ-02, ആനക്കയം-01,
ചെറുകാവ്-01, എടവണ്ണ-01, കല്‍പകഞ്ചേരി-01, കണ്ണമംഗലം-01, കൂട്ടിലങ്ങാടി-01, കുറ്റിപ്പുറം-01, മലപ്പുറം-01, മാറാക്കര-01, മുള്ളമ്പാറ-01, പാലക്കാട്-01, പെരിന്തല്‍മണ്ണ-01, പെരുവള്ളൂര്‍-01, പൊന്നാനി-01, തവനൂര്‍-01, തൃപ്രങ്ങോട്-01, വാളംകുളം-01, വളവന്നൂര്‍-01, വട്ടംകുളം-01, വെറ്റിലപ്പാറ-01

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

തൃക്കലങ്ങോട്-01, വേങ്ങര-01, പള്ളിക്കല്‍-01, തമിഴ്‌നാട് സ്വദേശി

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

മഞ്ചേരി-01, ചോക്കാട്-01, എ.ആര്‍ നഗര്‍-01, കരുവാരക്കുണ്ട്-01, വഴിക്കടവ്-01, പെരുവള്ളൂര്‍-01, കൊണ്ടോട്ടി-01, തവനൂര്‍-01

33,884 പേര്‍ നിരീക്ഷണത്തില്‍

33,884 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,447 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 461 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,918 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 1,43,573 സാമ്പിളുകളില്‍ 2,743 സാമ്പിളുകളുടെ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •