Section

malabari-logo-mobile

പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് നടന്ന സിപിഐഎം മാര്‍ച്ചില്‍ കല്ലേറ്

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ തങ്ങളുടെ പ്രവര്‍ത്തകരെയും, നേതാക്കളെയും കള്ളക്കേസില്‍ കുടുക്കുന്നുവെന്നാരോപിച്ച്

cpimപരപ്പനങ്ങാടി: പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ തങ്ങളുടെ പ്രവര്‍ത്തകരെയും, നേതാക്കളെയും കള്ളക്കേസില്‍ കുടുക്കുന്നുവെന്നാരോപിച്ച് സിപിഐഎം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ചൊവ്വാഴ്ച രാവിലെ പത്തരമണിയോടെ പരപ്പനങ്ങാടി ടൗണില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സ്റ്റേഷന് 50 മീറ്റര്‍ ദൂരെ വെച്ച് പോലീസ് തടഞ്ഞു. മാര്‍ച്ച് സിപിഐഎം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ ഉദ്ഘാടനം ചെയ്തു.
പ്രകടനത്തിലുടനീളം എസ്‌ഐക്കെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് പ്രവര്‍ത്തകര്‍ മുഴക്കിയത്. മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍ നേരിയ സംഘര്‍ഷമുണ്ടായി. ഇതിനിടെ തൊട്ടടുത്ത കെട്ടിടത്തിന്റെ പിറകില്‍ നിന്ന് പോലീസിന് നേരെ കല്ലേറ് ഉണ്ടായെങ്കിലും നേതാക്കളും, പോലീസും സംയമനം പാലിച്ചതിനാല്‍ സംഘര്‍ഷം ഒഴിവാകുകയായിരുന്നു.

.മാര്‍ച്ചിനെ നേരിടാന്‍ താനൂര്‍ സിഐ കെ ബാബുവിന്റെ തേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!