പരപ്പനങ്ങാടിയില്‍ മണല്‍ക്കടത്തുതോണികള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

sand mafiaപരപ്പങ്ങാടി : കടലുണ്ടിപുഴയില്‍ പാലത്തിങ്ങല്‍ ഭാഗത്ത് മണല്‍ക്കടവില്‍ അനധികൃതമായി മണല്‍വാരാന്‍ ഉപയോഗിച്ച അഞ്ച് തോണികളും മണില്‍ വാരുന്നതതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പച്ചു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് റവന്യു അധികൃതരും പോലൂസും ചേര്‍ന്നാണ് തോണികള്‍ പിടിച്ചെടുത്തത്.

ചൊവ്വാഴ്ച തോണികള്‍ ജെസിബി ഉപയോഗിച്ച ്പാലത്തിങ്ങല്‍ പള്ളിക്കടവിനടുത്തേക്ക് വലിച്ച് കയറ്റി തകര്‍ക്കകയായിരുന്നു

പഞ്ചായത്തിന്റെ അംഗീകൃതകടവാണിത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കള്‍ക്ക് ഇവിടെനിന്ന് മണല്‍ നല്‍കിയിരുന്നില്ല. എന്നാല്‍ വ്യാപകമായ രീതിയില്‍ ഇവിടെ അനധികൃതമണല്‍ വില്‍പന നടന്നിരുന്നു. തുടര്‍ന്ന് കളക്ടര്‍ ഈ കടവിന്റെ അംഗീകാരം റദ്ധാക്കിയിരുന്നു.

ഡെപ്യൂട്ടി താഹസില്‍ദാര്‍മാരായ ഇവി രാധാകൃഷണന്‍, കരീം് അഡീഷണല്‍ തഹസില്‍ദാര്‍ ഉണ്ണികൃഷണന്‍, എന്‍സി രാധാകൃഷ്ണന്‍, അജയന്‍, ബ്രിജിത്ത്, ജിതിന്‍ പ്രവീണ്‍, എന്നിവരാണ് റവന്യു സ്‌ക്വാഡിലുണ്ടായിരുന്നത്.

Share news
error: Content is protected !!
Scroll to Top