താനൂര്‍: കണ്ണന്തളിയില്‍ യുവതിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. കോതങ്ങത്ത് പറമ്പില്‍ സെയ്തലവിയുടെ ഭാര്യ ഖദീജ(28) ക്കാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. അയല്‍ക്കാരായ അഷറഫ്, സഹോദരി ഫാത്തിമ എന്നിവര്‍ ചേര്‍ന്ന് അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. ആയുധങ്ങളുമായി വന്ന അഷറഫ് ഭര്‍ത്താവ് സെയ്തലവിയെ വധിക്കുമെന്ന് ഭീഷണപ്പെടുത്തിയതായും പരാതിയിലുണ്ട്
പരിക്കേറ്റ ഖദീജയെ താനൂര്‍ സി എച്ച് സിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




