തിരൂര്‍ നഗരസഭ ഭരണസമിതിക്കെതിരെ സിപിഐഎം നിരാഹാരം തുടങ്ങി

Untitled-1 copyതിരൂര്‍: തിരൂര്‍ നഗരസഭ ഭരണസമിതിക്കെതിരെ സിപിഐഎം നിരാഹാര സമരം തുടങ്ങി. തിരൂര്‍ നഗരത്തിന്റെ വികസന മുരടിപ്പില്‍ പ്രതിഷേധിച്ചാണ് ഏരിയാ കമ്മറ്റിയംഗം അഡ്വ. ഹംസക്കുട്ടി, തിരൂര്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി പി ലക്ഷ്മണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളിന് മുന്നില്‍ നിരാഹാര സമരം നടത്തുന്നത്. സമരം കെ ടി ജലീല്‍ എംഎല്‍എ സമരം ഉദ്ഘാടനം ചെയ്തു. സ്വന്തം കാര്യത്തിനായി ഭരണം നടത്തുന്നവര്‍ ജനങ്ങളെ മറക്കുകയാണെന്നും, 15 വര്‍ഷമായി ഭരണം നടത്തുന്ന യുഡിഎഫ് നേതൃത്വം മലബാര്‍ കലാപത്തിന്റെ സ്മാരകമായ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാള്‍പോലും സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനാണ് നീക്കമെന്നും കെ ടി ജലീല്‍ എം എല്‍ എ പറഞ്ഞു.

കെ കൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എ ശിവദാസന്‍, സി കുട്ടന്‍, പിമ്പുറത്ത് ശ്രീനിവാസന്‍, എം മമ്മൂകുട്ടി, ഹമീദ് കൈനിക്കര എന്ന കുഞ്ഞുട്ടി, കെ മുഹമ്മദ് ഫിറോസ്, കെ ടി ഒ ശിഹാബ് എന്നിവര്‍ സംസാരിച്ചു. അഡ്വ. എസ് ഗിരീഷ് സ്വാഗതം പറഞ്ഞു. നിരാഹാരസമരം ബുധനാഴ്ച വൈകീട്ട് സമാപിക്കും.

 

Share news
error: Content is protected !!
Scroll to Top