രജനീകാന്തിന് ബിജെപിയിലേക്ക് ക്ഷണം

MODEL copyദില്ലി: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി തമിഴ്‌നാട് ഘടകം. പാര്‍ട്ടിയുടെ ഗുഡ്ബുക്കില്‍ ഇടം നേടിയ ആളാണെന്ന് രജനീകാന്തിന് തമിഴ്‌നാട് ബിജെപി പ്രസിഡന്റ് തമിഴിസൈ സുന്ദരരാജന്‍ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്രമോഡിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തില്‍ രജനീകാന്തുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചും തമിഴ്‌സൈ സുന്ദരരാജന്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രജനീകാന്തിനെ കൊണ്ടുവരാനുള്ള ശ്രമം ബിജെപി നടത്തുന്നതായും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം മാധ്യമ സൃഷ്ടി മാത്രമാണെന്ന് തമിഴ്‌സൈ പ്രതികരിച്ചു. പാര്‍ട്ടി തീരുമാനിക്കാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്‍ വന്നതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ബിജെപിയിലേക്ക് രജനീകാന്തിന് എപ്പോള്‍ വേണമെങ്കിലും വരാമെന്ന് തമിഴിസൈ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top