ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കരുത്; സുപ്രീം കോടതി

MODEL copyദില്ലി: ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കരുതെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ശ്രദ്ധപൂര്‍വ്വമായ തീരുമാനം എടുക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

മന്ത്രി സഭയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഉള്‍പ്പെടുത്തരുതെന്ന് കാണിച്ച് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാല്‍ ഈ ഹര്‍ജിയില്‍ വ്യക്തമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട മന്ത്രിമാരെ അയോഗ്യരാക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രിയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അഴിമതി രാജ്യത്തിന്റെ ശത്രുവാണെന്നും രാജ്യവികസനത്തെ അഴിമതി പ്രതികൂലമായി ബാധിക്കുന്നതായും ഉത്തരവില്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top