Section

malabari-logo-mobile

100 രൂപ ടിക്കറ്റില്‍ വിമാനയാത്ര ചെയ്യാം

HIGHLIGHTS : ദില്ലി : നൂറു രൂപ ടിക്കറ്റില്‍ ആകാശ യാത്ര നടത്താന്‍ യാത്രക്കാര്‍ക്കൊരു കനകാവസരം. എയര്‍ ഇന്ത്യ ദിനം പ്രമാണിച്ച് എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്കില്‍ വമ...

AIR INDIA copyദില്ലി : നൂറു രൂപ ടിക്കറ്റില്‍ ആകാശ യാത്ര നടത്താന്‍ യാത്രക്കാര്‍ക്കൊരു കനകാവസരം. എയര്‍ ഇന്ത്യ ദിനം പ്രമാണിച്ച് എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്കില്‍ വമ്പിച്ച ഡിസ്‌കൗണ്ട്. ഈ പ്രതേ്യക നിരക്ക് പ്രകാരം യാത്രക്കാര്‍ക്ക് 100 രൂപ ടിക്കറ്റില്‍ വിമാന യാത്ര ചെയ്യാനാണ് അവസരം ലഭിക്കുന്നത്.

എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് വഴി ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്ല്യം ലഭിക്കുക. ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 31 വരെ ഈ ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ സാധിക്കും.

sameeksha-malabarinews

അതേസമയം ടിക്കറ്റിന് യാത്രാ നികുതിയും ഇന്ധന സബ്ചാര്‍ജ്ജും അധികമായി നല്‍കണം. എയര്‍ ഇന്ത്യയും, ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിച്ചതിന്റെ ഓര്‍മ്മക്കായാണ് എയര്‍ഇന്ത്യാ ദിനം ആഗസ്റ്റ് 27 ന് ആചരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!