യു ആര്‍ അന്തമൂര്‍ത്തി അനുസ്മരണവും ചര്‍ച്ചയും

UR-Ananthamurthyദോഹ: സാഹിത്യ സാംസ്‌കാരിക സംഘടനയായ അടയാളം ഖത്തര്‍ ഡോ. യു ആര്‍ അനന്തമൂര്‍ത്തിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ യോഗവും ഇന്ത്യയിലെ സമകാലീന രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ചയും സംഘടിപ്പിക്കുന്നു. അക്കാദമിക നാട്യങ്ങളില്ലാത്ത ധിഷണാശാലിയും ബ്രാഹ്മണ്യത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് സമൂഹത്തിലെ താഴേക്കിടയിലെ ജനങ്ങള്‍ക്കുവേണ്ടി തൂലിക ചലിപ്പിച്ച എഴുത്തുകാരനും മതനിരപേക്ഷതയെ ധീരമായി ഉയര്‍ത്തിപ്പിടിച്ച വിദ്യാഭ്യാസ വിചക്ഷണനും ജ്ഞാനപീഠ ജേതാവുമായ ഡോ. യു ആര്‍ അനന്തമൂര്‍ത്തിയുടെ സംഭാവനകള്‍ വിലയിരുത്തുവാനും മതനിരപേക്ഷതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന വര്‍ഗ്ഗീയവത്ക്കരണത്തിന്റെ ഭീഷണമായ അന്തരീക്ഷത്തെ വിശകലനം ചെയ്യുവാനും സംഘടിപ്പിക്കുന്ന യോഗം എഫ് സി സി ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ആരംഭിക്കും. ദോഹയിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.

Share news
error: Content is protected !!
Scroll to Top