ഓണക്കാലത്ത് നഗരത്തില്‍ ആറ് നാടകങ്ങള്‍

dramaകോഴിക്കോട്: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് സെപ്റ്റംബര്‍ ഏഴ് മുതല്‍ 11 വരെ ചേമഞ്ചേരി നാരായണന്‍ നായര്‍ നഗറില്‍(ടൗണ്‍ഹാള്‍) ആറ് നാടകങ്ങള്‍ അരങ്ങേറും. തിരുവോണനാളായ ഏഴിന് അങ്കമാലി അഞ്ജലി തിയേറ്റേഴ്‌സ് ‘ദൂരക്കാഴ്ചകള്‍’ അവതരിപ്പിക്കും. എട്ടിന് തിരുവനന്തപുരം സൂര്യ തിയേറ്റര്‍ ഗ്രൂപ്പിനു വേണ്ടി സൂര്യകൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത ‘ടോര്‍ച്ച്’, 9ന് വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ ആസ്പദമാക്കി പൂക്കാട് കലാലയം ചില്‍ഡ്രന്‍സ് തിയേറ്റര്‍ അവതരിപ്പിക്കുന്ന കുട്ടികളുടെ നാടകം ‘ഹേ, അജസുന്ദരി’, മാഹി നാടകപ്പുരയുടെ ‘മലാല അക്ഷരങ്ങളുടെ മാലാഖ’ എന്നിവ അരങ്ങേറും.
10ന് കോഴിക്കോട് ഖാന്‍കാവില്‍ നിലയത്തിനു വേണ്ടി പ്രദീപ്കുമാര്‍ കാവുന്തറ രചിച്ച് മനോജ് നാരായണന്‍ സംവിധാനം ചെയ്യുന്ന നിഷ്‌കളങ്കന്‍, 11ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ പുതിയ നാടകം സുന്ദരികളും സുന്ദരന്മാരും എന്നിവ അരങ്ങേറും.

 

Share news
error: Content is protected !!
Scroll to Top