പരപ്പനങ്ങാടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം: തങ്ങള്‍ക്ക് പങ്കില്ലെന്ന് മുസ്ലീം ലീഗ്

പരപ്പനങ്ങാടി:  ഒട്ടുമ്മല്‍ പ്രദേശത്ത് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് മുസ്ലീംലീഗ് മുനിസിപ്പല്‍ കമ്മറ്റി.
പാര്‍ട്ടിക്കൊ, പ്രവര്‍ത്തകര്‍ക്കോ ഇതില്‍ യാതൊരുപങ്കുമില്ലെന്നും, അക്രമം നടത്തിയവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും, നാട്ടില്‍ സമാധാനം നിലനിര്‍ത്തണമെന്നും മുസ്ലീംലീഗ് മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് ഉമ്മര്‍ ഒട്ടുമ്മല്‍ പറഞ്ഞു.

ശനിയാഴാച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഒട്ടുമ്മല്‍ സൗത്ത് സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ കുന്നുമ്മല്‍ അസൈനാരിന് വെട്ടേറ്റത്. തടയാന്‍ ചെന്ന സഹോദരന്‍ മുനീറിനും അക്രമത്തില്‍ പരിക്കേറ്റിരുന്നു.

ഇവര്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചിക്തസയിലാണ്. അസൈനാരിന് കാലിലാണ് വെട്ടേറ്റത്. അപകടനില തരണം ചെയ്തതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

പരപ്പനങ്ങാടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

Related Articles