Section

malabari-logo-mobile

തിരൂരില്‍ ഹര്‍ത്താലില്‍ ബസ് ജീവനക്കാര്‍ക്ക് നേരെ അക്രമം: രണ്ട് പേര്‍ക്ക് പരിക്ക്

HIGHLIGHTS : തിരൂര്‍ രാവിലെ ഹര്‍ത്താലാണെന്നറിയാതെ സര്‍വീസ് നടത്താനെത്തിയ ബസ്സിനെതിരെ ഹര്‍ത്താലനുകൂലികളുടെ

തിരൂര്‍:  രാവിലെ ഹര്‍ത്താലാണെന്നറിയാതെ സര്‍വീസ് നടത്താനെത്തിയ ബസ്സിനെതിരെ ഹര്‍ത്താലനുകൂലികളുടെ ആക്രമണം. അക്രമത്തില്‍ ബസ് ഡ്രൈവര്‍ കറുകത്താണി കൈതക്കല്‍ നിയാസ്(28), കണ്ടക്ടര്‍ കോഴിയകത്ത് ജംഷീര്‍(20) എന്നിവര്‍ പരിക്കേറ്റു .  തിരൂരിൽ നിന്നും കടുങ്ങാത്ത്കുണ്ട് വഴി കോട്ടക്കലിലേക്ക് സർവീസ് നടത്തുന്ന ഫ്രണ്ട്സ്  ബസിനു നേരെയാണ് പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടത്

അപ്രതീക്ഷിതമായെത്തിയ ഹർത്താലാണെന്നറിയാതെ
സർവീസ് നടത്താനെത്തിയ ബസ് ജീവനക്കാർ തിരിച്ച് പോകുന്നതിനിടെ  ബൈക്കിലെത്തിയ ഏഴംഗ സംഘം ബസ് തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു. ബസിനകത്ത് കയറി   രണ്ട് പേരെയും സീറ്റിലിട്ട് മർദ്ദിച്ചതായും ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ പറഞ്ഞു.  ഡ്രൈവറുടെ  ഫോൺ തട്ടിയെടുക്കുകയും  തടയാൻ ചെന്ന കണ്ടക്ടറുടെ ബാഗിലെ കളക്ഷൻ പണം കവർന്നതായും
അവർ പറഞ്ഞു.  പരിക്കറ്റ രണ്ട് പേരും തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!