പരപ്പനങ്ങാടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

പരപ്പനങ്ങാടി:  പരപ്പനങ്ങാടി ഒട്ടുമ്മലില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. ഒട്ടുമ്മല്‍ സൗത്ത് സ്വദേശി കുന്നുമ്മല്‍ അസൈനാരിനാണ് (28)വെട്ടേറ്റത്. ആക്രമണം തടയാന്‍ ശ്രമിച്ച ഇയാളുടെ സഹോദരന്‍ മുനീറി(26)നും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ച 5മണിയോടെയാണ് സംഭവം. കടലില്‍ ജോലിക്ക് പോകാനായി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ അസൈനാരിനെ പതിയിരുന്ന സംഘം വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ മുനീറിനെയും ഇവര്‍ ആക്രമിച്ചു. പിന്നീട് വീട്ടുകാരുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിക്കൂടിയതോടെയാണ് അക്രമികള്‍ പിന്തിരിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ അസൈനാരിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്കൊ ണ്ടുപോയിരിക്കുകയാണ്.

ആക്രമണം നടത്തിയ സംഘത്തില്‍ പത്തിലധികം പേര്‍ ഉണ്ടായിരുന്നു. സ്ഥലത്ത് കുറച്ച് ദിവസമായി മുസ്ലീം ലീഗ് സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ആക്രമണം നടത്തിയത. മുസ്ലീംലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.

പരപ്പനങ്ങാടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം : തങ്ങള്‍ക്ക് പങ്കില്ലെന്ന് മുസ്ലീം ലീഗ്

Related Articles