ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല അറസ്റ്റില്‍

പത്തനംതിട്ട:  സംസ്ഥാനത്ത് ഇന്ന് ഹിന്ദുഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി . ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അധ്യക്ഷ കെപി ശശികലയെ ഇന്നലെ മരക്കുട്ടത്ത് വെച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

രാവിലെ ആറുമണിമുതല്‍ വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്‌.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ശശികലയുടെ
അറസ്റ്റ് രേഖപ്പെടുത്തിയത്.തുടര്‍ന്ന് വനംവകുപ്പിന്റെ ആംബുലന്‍സില്‍ പമ്പയില്‍ എത്തിച്ചു. അവിടെ നിന്ന് പോലീസ് ബസ്സില്‍ റാന്നിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top