ഒടുവില്‍ തൃപ്തി ദേശായി മടങ്ങുന്നു

കൊച്ചി:  ഏറെ നാടകീയരംഗങ്ങള്‍ക്കൊടുവില്‍ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമല ദര്‍ശനം നടത്താതെ മഹാരാഷ്ട്രയിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഇന്ന് രാത്രി 9.30ന് മടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. തൃപ്തിക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനാകാത്തവിധം ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെയാണ് ഇവര്‍ക്ക് മടങ്ങേണ്ടിവന്നത്.

ഇന്ന് പുലര്‍ച്ചെ 4.40ഓടെയാണ് തൃപ്തിയും ആറംഗ വനിതസംഘവും പൂനൈയില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. ശബരിമല ദര്‍ശനം നടത്തിയിട്ടേ തിരിച്ചുപോകുകയൊള്ളു എന്ന് ഇവര്‍ നേരത്തെ പറഞ്ഞിരുന്നു.

തിരിച്ചുപോയാലും ഈ മണ്ഡലകാലത്തുതന്നെ താന്‍ വീണ്ടും വന്ന് ദര്‍ശനം നടത്തുമെന്ന് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിമാനത്താവളത്തില്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top