മന്ത്രി കെടി ജലീലിന് നേരെ കല്ലേറും ചീമുട്ടയേറും

തിരൂരില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ്
തിരൂര്‍ മലയാളം സര്‍വ്വകലാശാല ചരിത്ര കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെടി ജലീലിന് നേരെ കല്ലേറും ചീമുട്ടയേറും. കല്ലേറില്‍ 3 പോലീസുകര്‍ക്ക് പരിക്കേറ്റു. യൂത്ത് ലീഗ് എംഎസ്ഫ് പ്രവര്‍ത്തകരുടെ കരിങ്കൊടി കാണിക്കല്‍ സമരമാണ് അക്രമാസ്‌ക്തമായത്. തുടര്‍ന്ന് പോലീസ് ലാത്തി വീശി.

വെള്ളിയാഴ്ച രാവിലെ 11.30 മണിയോടൊണ് സംഭവം. കെടി ജലീല്‍ ഉദ്ഘാടനവേദിയിലേക്ക് പോകുമ്പോള്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടികാണിച്ചു. തുടര്‍ന്ന ഉദ്ഘാടനവേദിയില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ മൂദ്രാവാക്യം വിളിച്ച് എഴുന്നേറ്റു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തുടര്‍ന്ന് ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി തിരിച്ചുപോകൂമ്പോള്‍ വീണ്ടും സംഘര്‍ഷമുണ്ടാകുകയായിരുന്നു. ഇതിനിടെ കല്ലേറും, ചീമുട്ടയേറുമുണ്ടായികല്ലേറില്‍് പോലീസുകാരായ സുഹൈല്‍, ശരത്, നിഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റത്.

Share news
error: Content is protected !!
Scroll to Top