Section

malabari-logo-mobile

ശബരിമല സമരം : ദക്ഷിണേന്ത്യ പിടിക്കാനുള്ള വോട്ടാക്കിമാറ്റാന്‍ ആര്‍എസ്എസ് നിര്‍ദ്ദേശം

HIGHLIGHTS : മംഗളൂരു : ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയിലുള്ള സത്രീകളെ പ്രവേശി്പ്പിക്കുന്നതിന് എതിരെയുള്ള സമരത്തിലൂടെ ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാന്‍ വേണ്ട...

മംഗളൂരു : ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയിലുള്ള സത്രീകളെ പ്രവേശി്പ്പിക്കുന്നതിന് എതിരെയുള്ള സമരത്തിലൂടെ ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാന്‍ വേണ്ടി ആര്‍എസ്എസ്. അടുത്ത വര്‍ഷം നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ ദക്ഷിണേന്ത്യയിലെ അയ്യപ്പഭക്തന്‍മാരെ ബുത്ത് തലത്തില്‍ സംഘടിപ്പിക്കാന്‍ ബിജെപിക്ക് ആര്‍എസ്എസ് കര്‍ശനനിര്‍ദ്ദേശം നല്‍കിയതായി ദേശീയമാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം മംഗളൂരുവില്‍ ചേര്‍ന്ന ആര്‍എസ്എസിന്‍െ ദക്ഷിണേന്ത്യന്‍ യോഗമാണ് ഈ തീരുമാനമെടുത്തെതെന്നാണ്‌ റിപ്പോര്‍ട്ട്.

sameeksha-malabarinews

കേരളത്തിനേക്കാളും അധികം ശബിരമലയിലേക്ക് ഭക്തരെത്തുന്നത് തമിഴ്‌നാട്ടില്‍നിന്നും, കര്‍ണാടകയില്‍ നിന്നുമാണ്. ആന്ധ്രയില്‍നിന്നും പതിനായിരങ്ങള്‍ ശബരിമലയിലെത്തുന്നുണ്ട്. ഓരോ ബൂത്തിലും കുറഞ്ഞത് ആറു ഭക്തരെങ്കിലും ഇത്തരത്തിലുണ്ടാകും ഇവരെ സംഘടിപ്പിച്ച പ്രചരണം നടത്താനാണ് ആര്‍എസ്എസ് ബിജെപിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നാണ് റിപ്പോര്‍ട്ട്. ഗുരുസ്വാമിമാരെ സ്വാധീനിച്ച് ഭക്തരെ ഒപ്പം നിര്‍ത്താനും ബിജെപിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!