തന്നെ തടയുന്നത് ഭക്തരല്ലെന്ന് തൃപ്തിദേശായി : ശബരിമല ദര്‍ശനം നടത്താതെ തിരിച്ചുപോകില്ല

കൊച്ചി : ശബരിമലദര്‍ശനത്തിനെത്തിയ താനടക്കമുള്ള യുവതികള്‍ക്കെതിരെ പ്രതിഷേധം നടത്തുന്നവര്‍ ഭക്തരല്ലെന്ന് തൃപ്തി ദേശായി. താന്‍ ശബരിമലദര്‍ശനം നടത്താതെ തിരിച്ചുപോകില്ല. ഇന്ന് ദര്‍ശനം സാധയമായില്ലെങ്ങില്‍ കേരളത്തില്‍ തങ്ങുമെന്നും അവര്‍ വ്യക്തമാക്കി. സത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ല എന്നാണ് തൃപ്തി പറഞ്ഞത്.

ഇന്ന് പുലര്‍ച്ചെ 4.40ഓടെയാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തിദേശായിയടങ്ങുന്ന ആറംഗസംഘം നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. അപ്പോള്‍ മുതല്‍ ആര്‍എസ്എസ്സ് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തിന് പുറത്ത് ഇവരെ ഇറങ്ങാനാവത്തനവിധം പ്രതിഷേധം തീര്‍ത്തിരിക്കുന്നത്. പോലീസ് ഇവരുമായി അനുനയചര്‍ച്ചകള്‍ നടത്താന്‍ ശ്രമിക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top