Section

malabari-logo-mobile

ആശുപത്രിയിലെ മലിനജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കിവിടരുത് : പരപ്പനങ്ങാടി നഗരസഭ

HIGHLIGHTS : പരപ്പനങ്ങാടി: അഞ്ചപ്പുരയിലെ സ്വകാര്യആശുപത്രിയില്‍ നിന്നും ജനവാസകേന്ദ്രത്തിലെ തുറസ്സായ സ്ഥലത്തേക്ക് മലിനജലം

പരപ്പനങ്ങാടി: അഞ്ചപ്പുരയിലെ സ്വകാര്യആശുപത്രിയില്‍ നിന്നും ജനവാസകേന്ദ്രത്തിലെ തുറസ്സായ സ്ഥലത്തേക്ക് മലിനജലം ഒഴുക്കിവിടരുതെന്ന് നഗരസഭ. വ്യാഴാഴ്ച രാവിലെ നഗരസഭയില്‍വെച്ച് നടന്ന കക്ഷിനേതാക്കളുടെയും, പരിസരവാസികളുടെയും, ആശുപത്രി അധികൃതരുടെയും യോഗത്തിലാണ് ഈ തീരുമാനം. ആശുപത്രിയുടെ പരസരവാസികളുടെ കുടിവെള്ളപ്രശ്‌നവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതിയിലാണ് നഗരസഭ അടിയന്തിര യോഗം വിളിച്ചത്.

പൊല്യൂഷന്‍ കണ്ട്രാള്‍ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന മതിയായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി മലിനജലം സംസ്‌ക്കരിക്കുന്നതിന് മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആശുപത്രി അധികൃതരോട്
നഗരസഭ ആവിശ്യപ്പെട്ടു.
മുനിസിപ്പാലിറ്റിയില്‍ നിന്ന് അനുമതി കിട്ടുന്നതുവരെ മലിനജലം പുറത്തേക്ക് ഒഴുക്കുവാന്‍ പാടുള്ളതല്ല.
പ്രസ്തുത സ്ഥലത്ത് സംയുക്തപരിശോധനയില്‍ കണ്ടെത്തുന്ന കുടിവെള്ളം മലിനമാക്കപ്പെട്ട വീടുകളിലേക്ക് ആശുപത്രി ചിലവില്‍ വെള്ളമെത്തിക്കേണ്ടതാണെന്നും നഗരസഭയില്‍ നടന്ന യോഗം തീരുമാനമെടുത്തു.

sameeksha-malabarinews

കഴിഞ്ഞ ദിവസം മലിനജലം ഒഴുക്കിവിടുന്നതിനെതിരെ പരിസരവാസികള്‍ നഗരസഭക്ക് പരാതി നല്‍കിയിരുന്നു നടപടിയെടുക്കാത്തതിനെ തുടര്‍ന്ന ബുധനാഴ്ച നഗരസഭ ആസ്ഥാനത്തെത്തിയ നാട്ടുകാര്‍ പ്രതിഷേധം കനപ്പിച്ചതോടെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നടത്തിയ പരിശോധനയില്‍ മലിനജലം ശരിയായ രീതിയില്‍ ഫില്‍ട്ടറിങ്ങ് നടന്നിട്ടല്ല പുറത്തേക്ക് ഒഴുക്കിവിടുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ആവിശ്യപ്പെട്ടതനുസരിച്ച് തുറസ്സായ സ്ഥലത്തേക്ക് ഈ വെള്ളം പമ്പ് ചെയ്തരുന്ന പൈപ്പുകള്‍ മുറിച്ചുമാറ്റുകയായിരുന്നു.

ഈ പ്രദേശത്തെ വീടുകളിലെ കിണറുകളിലെ വെള്ളം പരക്കെ കേടുവന്നതും, ജനങ്ങളുടെ ദുരിതാവസ്ഥയും , ജനവാസകേന്ദ്രത്തിലെ തുറസ്സായ സ്ഥലത്തേക്ക് മലിനജലം ഒഴുക്കിവിടുന്നതിന്റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ മലബാറിന്യൂസ് പുറത്തുവിട്ടിരുന്നു.

നഗരസഭാ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ചെയര്‍പെഴ്‌സണ്‍ ജമീലടീച്ചര്‍ അധ്യക്ഷം വഹിച്ചു, വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ കക്ഷിനേതാക്കളായ ദേവന്‍ ആലുങ്ങല്‍, തുളസീദാസ്, ഹനീഫ കൊടപ്പാളി, കടവത്ത് സൈതലവി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഭവ്യാരാജ്, മുനിസിപ്പല്‍ സെക്രട്ടറി വിശ്വനാഥന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, സമരസമിതി പ്രവര്‍ത്തകരായ മുഹമ്മദ് മുനീര്‍,ജംഷീര്‍,മുഹമ്മദ് സിറാസ്, മുസ്തഫ, ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധി എന്നിവര്‍ പങ്കെടുത്തു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!