നടന്‍ കെടിസി അബ്ദുള്ള അന്തരിച്ചു

കോഴിക്കോട് : സിനിമ നാടകരംഗത്ത് സജീവസാനിധ്യമായിരുന്ന നടന്‍ കെടിസി അബ്ദുള്ള അന്തരിച്ചു. കോഴിക്കോട് പിവിഎസ ഹോസ്പ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.82 വയസ്സായിരുന്നു.
1977ല്‍ രാമുകാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന് ചിത്രത്തിലൂടെയാണ് സിനിമാഭിനയ രംഗത്തെത്തുന്നത്
അറബിക്കഥ, സുഡാനി ഫ്രം നൈജീരിയ എന്ന ച്ിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം 35ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചു.
1959ല്‍ കെടിസിയില്‍ ജോലിയില്‍ പ്രവേശിച്ച അബ്ദുള്ള പിന്നീട് കലാമേഖലയില്‍ കെടിസി അബ്ദുളള എന്ന പേരില്‍ അറിയപ്പെട്ടു. നാടകരംഗത്ത് സജീവസാനിധ്യമായിരുന്നു. ആകാശവാണിയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റ് ആണ് അബ്ദുളള
1936ല്‍ കോഴിക്കോട് പന്നയിങ്കരയിലാണ് ജനനം.
അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ഞായറാഴച ഉച്ചക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബര്‍സ്ഥാനില്‍ നടക്കും

Related Articles