കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു: നാളെ ബിജെപി ദേശീയപാത ഉപരോധിക്കും

കോഴിക്കോട് : ബിജെപി സംസ്ഥാന ജനറല്‍ സക്രട്ടറി കെ സുരേന്ദ്രനെ നിലയക്കല്‍ വെച്ച് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ബിജെപി പ്രതിഷേധദിനം ആചരിക്കും. ദേശീയപാതകളില്‍ വാഹനം തടയുമെന്നതടക്കമുള്ള പ്രതിഷേധങ്ങള്‍ നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള കോഴിക്കോട്ട് പറഞ്ഞു.

രാത്രിയില്‍ ശബരിമല ദര്‍ശനത്തിന് നിലയ്ക്കലെത്തിയ കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാത്രിയില്‍ ശബരിമലയില്‍ പോകുന്നതില്‍ പോലീസ് ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച് സുരേന്ദ്രന്‍ സന്നിധാനത്തേക്ക് പോകാന്‍ തുനിഞ്ഞതോടെയാണ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന ബിജെപി, സംഘപരിവാര്‍ നേതാക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്രമസമാധനം നിലനിര്‍ത്താനും, നിരോധനാജ്ഞ ലംഘിച്ചതിനുമാണ് അറസ്റ്റ് എന്നാണ് പോലീസ് പറയുന്നത്

ഇന്ന് രാവലെ അറസ്റ്റിലായ ഹിന്ദുഐക്യവേദി അധ്യക്ഷ കെപി ശശികലക്ക് വൈകീട്ടോടെ ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് ജാമ്യം. ശബരിമല ദര്‍ശനം നടത്താം. എ്ന്നാല്‍ അവിടെ തങ്ങാന്‍ പാടില്ല എന്നാണ് നിര്‍ദ്ദേശം.

Share news
error: Content is protected !!
Scroll to Top