മീററ്റിന്റെ പേര് ഗോഡ്‌സെ നഗര്‍ എന്നാക്കണമെന്ന് ഹിന്ദുമഹാസഭ

മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥൂറാം വിനായക് ഗോഡ്‌സെക്കുള്ള ആദരസൂചകമായി ഉത്തര്‍പ്രദേശിലെ പ്രമുഖനഗരമായ മീററ്റിന്റെ പേര് മാറ്റി ഗോഡ്‌സെ നഗര്‍ എന്നാക്കണമെന്ന് അഖില ഭാരത് ഹിന്ദുമഹാ സഭ. യുപി മുഖ്യമന്ത്രി ആദിത്യനാഥിനോടാണ് ഹിന്ദുമഹാസഭ പത്രകുറിപ്പിലൂടെയാണ് ഇക്കാര്യം ആവിശ്യപ്പെട്ടത്.

ഗോഡ്‌സെയയും, നാരായണ്‍ ആപ്‌തെയയെും ആദരിക്കാന്‍ ഒരുങ്ങുകയാണ് അഖില്‍ ഭാരതീയ ഹിന്ദുമഹാസഭ. മുഖ്യമന്ത്രി ആദിത്യനാഥ് ഉണ്ടാക്കിയ ഹിന്ദു യുവവാഹിനിയുടെ പ്രദേശികനേതൃത്വമാണ് ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്
1949 നവംബര്‍ 15നാണ് ഗോഡ്‌സെയെയും നാരായണ്‍ ആപ്തയെയും തൂക്കിലേറ്റിയത്. ഇതിന്റെ ഓര്‍മ്മക്കയി ഹിന്ദുമാഹാസഭ കഴിഞ്ഞ നവംബര്‍ 15ന് ബലിദാന്‍ ദിനമായി ആചരിച്ചിരുന്നു. കേരളത്തിലടക്കം ബലിദാന്‍ ദിനം ആചരിക്കുന്നതിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇക്കാര്യം ആവിശ്യപ്പെട്ടുകൊണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഗാന്ധിഘാതകരായ ഗോഡ്‌സെയയും നാരാണ്‍ ആപ്‌തെയയും പുകഴ്ത്തുന്നുമുണ്ട്. സവര്‍ക്കറുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യരായിരുനനു ഇരുവരുമെന്നും വധശിക്ഷ വിധിച്ചിട്ടും അതിനെ എതിര്‍ക്കാതിരുന്ന ചരിത്രത്തിലെ മഹാന്‍മാരാണ് ഇരുവരുമെന്നും ഹിന്ദുമഹാസഭ പറഞ്ഞുവെക്കുന്നു.

Related Articles